പ്രബോധനരംഗത്ത് വിട്ടുവീഴ്ചയില്ലാതെ ദൗത്യനിർവഹണം നടത്തിക്കൊണ്ടിരിക്കുന്ന പ്രസിദ്ധീകരണമാണ് അൽ ഇസ്‌ലാഹ് മാസിക. സംഘടനാ കെട്ടുപാടുകളില്ലാതെ, പക്ഷപാതിത്വമില്ലാതെ സച്ചരിതരായ മുൻഗാമീങ്ങളുടെ മൻഹജിനെ അനുധാവനം ചെയ്തുകൊണ്ട് വർഷങ്ങളായി മാസിക അതിന്റെ കടമ നിർവഹിച്ചു കൊണ്ടിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ മാസിക പുതിയൊരു സംരംഭത്തിലേക്ക് കൂടി കാലെടുത്തു വെക്കുക യാണ്. തിരക്കുപിടിച്ച ജീവിതത്തിലും യാത്രകളിലും വായനക്കാർക്ക് ഉപകരിക്കുവാൻ അൽ ഇസ്‌ലാഹ് മാസിക ഒരു മൊബൈൽ അപ്ലിക്കേഷൻ ആരംഭിക്കുകയാണ്. അല്ലാഹു ഇതൊരു സ്വാലിഹായ കർമ്മമായി സ്വീകരിക്കട്ടെ-ആമീൻ