മലയാളി സുഹൃത്തുക്കൾക്കിടയിൽ ജീവിതത്തിലെ സന്തോഷകരങ്ങളായ ചിത്രങ്ങൾ പങ്കുവെക്കാനുള്ള ഒരു ആപ്പ്. ധാരാളം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിലും, മലയാളികൾക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളൊന്നുമില്ല. ഈ അപ്ലിക്കേഷൻ ആ വിടവ് നികത്തുന്നു. ഈ ആപ്ലിക്കേഷൻ ഇന്ത്യയിൽ താമസിക്കുന്ന മലയാളികൾക്ക് മാത്രമായുള്ളതാണ്. ഇന്ത്യൻ മലയാളികൾക്കുമാത്രമായുള്ള ഒരു ഓൺലൈൻ കൂട്ടായ്മ എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം.
പ്രത്യേകം ശ്രദ്ധിക്കുക .
1. സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദപരമായ ചിത്രങ്ങൾ പങ്കു വെക്കുന്നതിനു മാത്രമേ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പാടുള്ളൂ.
2. കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ, സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ, മറ്റുവിധത്തിലുള്ള ലൈംഗികചുവയുള്ള ചിത്രങ്ങൾ മുതലായവ ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല.
3. രാഷ്ട്രീയ വിദ്വേഷം ഉണർത്തുന്ന ചിത്രങ്ങളോ, ദേശീയ വിരുദ്ധമായ ചിത്രങ്ങളോ, സമൂഹത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ചിത്രങ്ങളോ ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല.
4. വ്യക്തികളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ, കാരിക്കേച്ചർ ചിത്രങ്ങൾ തുടങ്ങി വരച്ച ചിത്രങ്ങൾ ഒന്നും തന്നെ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല.
5. ഇതിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഒരു നിശ്ചിത ദിവസങ്ങൾക്കുശേഷം തനിയെ ഡിലീറ്റ് ആകും എന്നതിനാൽ ചിത്രങ്ങൾ സൂക്ഷിക്കാൻ ആവശ്യമുള്ളവർ ചിത്രങ്ങൾ സ്വന്തം മൊബൈൽ തന്നെ സൂക്ഷിക്കേണ്ടതാണ്.
6. ചിത്രങ്ങൾ നിങ്ങൾ പബ്ലിഷ് ചെയ്യുന്ന നിമിഷം മുതൽ ഈ ആപ്പ് ഉപയോഗിക്കുന്ന മറ്റ് പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും എന്നതിനാൽ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ ഒന്നും തന്നെ ഇതിൽ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല, മാത്രമല്ല നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന നിമിഷംതന്നെ ആ ചിത്രങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ യാതൊരുവിധ ഉത്തരവാദിത്വവും ഈ ആപ്പുമായി ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ടാവുന്നതല്ല.
7. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള എല്ലാ സൈബർ നിയമങ്ങളും അനുസരിച്ചുള്ള ചിത്രങ്ങളും വാക്കുകളും മാത്രമേ ഈ ഉപയോഗിക്കുവാൻ പാടുള്ളൂ. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് എല്ലാ നിയമ പ്രശ്നങ്ങൾക്കും പരിപൂർണ്ണമായ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും. ഓരോ ചിത്രത്തോടൊപ്പൊവും അത് അപ്‌ലോഡ് ചെയ്യുന്നവരുടെ വിശദവിവരങ്ങളും ഈ ആപ്പിൽ പ്രദർശിപ്പിക്കുന്നത് ആയിരിക്കും.
8. ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ഇതിൻറെ അഡ്മിൻ പരിശോധിച്ചശേഷം ഗൂഗിൾ പ്ലേ സ്റ്റോർ നിഷ്കർഷിച്ചിട്ടുള്ള Content Policy നിയമാവലി അനുസരിക്കുന്ന ചിത്രങ്ങൾ മാത്രമേ ഇതിൻറെ അഡ്മിൻ പബ്ലിഷ് ചെയ്യുകയുള്ളൂ. അപ്പോഴും, ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന ഇൻബിൽഡ് പ്രവർത്തനം ഉപയോഗിച്ച് ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ ചില ആളുകൾ അത് റിപ്പോർട്ട് ചെയ്യുകയോ പരാതിപ്പെടുകയോ ചെയ്താൽ, ആ ചിത്രങ്ങൾ ഉടനടി നീക്കംചെയ്യപ്പെടും, അത്തരം ഫോട്ടോകൾ പുന സ്ഥാപിക്കുന്നതിനുള്ള ആശയവിനിമയവും അനുവദിക്കില്ല.
9. ഈ ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങൾ പേരും മൊബൈൽ നമ്പറും ഉപയോഗിച്ച രജിസ്റ്റർ ചെയ്യേണ്ടതും, ഓരോ പ്രാവശ്യവും ലോഗിൻ ചെയ്യേണ്ടതുമുണ്ട്. ഈ ആപ്പിന്റെ ദുരുപയോഗം പരമാവധി കുറക്കുന്നതിന് വേണ്ടിയാണിത്.